പഞ്ചാബിലെ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ബിജെപിയില്‍ ചേര്‍ന്നു. അദ്ദേഹത്തിൻ്റെ പാര്‍ട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിച്ചു. ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് വച്ച് അമരീന്ദര്‍ ബിജെപി അംഗത്വം സ്വീകരിച്ചു.കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിംഗ് തോമര്‍, കിരണ്‍ റിജിജു, പഞ്ചാബ് ബിജെപി അധ്യക്ഷന്‍ അശ്വിനി ശര്‍മ്മ, ബിജെപി നേതാവ് സുനില്‍ ജാഖര്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ബിജെപി പ്രവേശം. അമരീന്ദറിനെക്കൂടാതെ അദ്ദേഹത്തിൻ്റെ മകന്, മകള്‍, ചെറുമകന്, മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ എന്നിവരും ബിജെപിയില്‍ ചേര്‍ന്നു.
Former Punjab CM Capt Amarinder Singh joins BJP; merges his party Punjab Lok Congress (PLC) with BJP pic.twitter.com/nXCINNzNLI
— ANI (@ANI) September 19, 2022
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി കോണ്‍ഗ്രസ് പുറത്തായതിനെത്തുടര്‍ന്ന് പാര്‍ട്ടി വിട്ട അദ്ദേഹം പഞ്ചാബ് ലോക് കോണ്‍ഗ്രസ് രൂപീകരിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് അമരീന്ദറിൻ്റെ ബിജെപി പ്രവേശം. 2024 ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് അമരീന്ദര്‍ ബിജെപിയിലേക്ക് ചേക്കേറിയത്. കുടുംബാംഗങ്ങള്‍ക്ക് സുരക്ഷിത രാഷ്ട്രീയ അഭയമാണ് അമരീന്ദറിൻ്റെ ലക്ഷ്യം. അതേസമയം പട്യാല രാജകുടുംബാംഗമായ അമരീന്ദറിൻ്റെ ജനപ്രീതി മുതലാക്കി പഞ്ചാബില്‍ വേരുറപ്പിക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. രണ്ട് ടേമുകളിലായി ഒന്‍പത് വര്‍ഷം പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന നേതാവാണ് അമരീന്ദര്‍ സിംഗ്.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസിൻ്റെ മുന്‍ ഗോവ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിൻ്റെ ദേശീയ മുഖവും മുഖ്യമന്ത്രിയായിരുന്ന മറ്റൊരു നേതാവ് കൂടി ബിജെപിയില്‍ ചേര്‍ന്നത്.