സിപിഐ എം കര്‍ണാടക സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാഗേപ്പള്ളിയില്‍ നടന്ന മഹാറാലിയില്‍ അണിനിരന്നത് പതിനായിരങ്ങള്‍. ബാഗേപ്പള്ളി നാഷണല്‍ കോളേജ് ഗ്രൗണ്ടില്‍ നിന്ന് 11 മണിയോടെ ആരംഭിച്ച റാലിയില്‍ കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പാര്‍ട്ടി അംഗങ്ങളും അനുഭാവികളുമാണ് അണിനിരന്നത് .
ഐ ടി നഗരമായ ബെംഗളൂരുവിലെ ഐ ടി ജീവനക്കാരും കുടുംബസമേതം റാലിയില്‍ പങ്കെടുക്കുന്നുണ്ട്. സിപിഎം ആഹ്വാനം ചെയ്ത ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായാണ് മഹാറാലിയും പൊതുയോഗവും സംഘടിപ്പിച്ചിരിക്കുന്നത്.
അല്പസമയത്തിനകം കേരളാ മുഖ്യമന്ത്രി പിണറായി വിജയന് കെ എച്ച് ബി ലേ ഔട്ട് കോളനി ഗ്രൗണ്ടിലെ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കും. പിണറായി വിജയനെക്കൂടാതെ പി ബി അംഗങ്ങളായ ബേബി, ബി.വി. രാഘവലു എന്നിവരും പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കും.