ഭാരത് ജോഡോ യാത്രയുടെ പത്തനംതിട്ട ജില്ലയിലെ പ്രചാരണത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ പോര്. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചിത്രമില്ലാത്ത ഫ്ളക്സുകളായിരുന്നു കഴിഞ്ഞ ദിവസം തിരുവല്ലയില്‍ സ്ഥാപിച്ചിരുന്നത്. ഇതിന് മറുപടിയായി രമേശ് ചെന്നിത്തലയും രാഹുല്‍ ഗാന്ധിയും മാത്രമുള്ള പുതിയ പോസ്റ്റര്‍ ഇറക്കിയിരിക്കുകയാണ് ഐ ഗ്രൂപ്പ്. കോണ്‍ഗ്രസ് നേതാവ് അജി തമ്പാൻ്റെ നേതൃത്വത്തിലാണ് ചെന്നിത്തലയുടെയും രാഹുല്‍ഗാന്ധിയുടെയും ചിത്രങ്ങള്‍ ചേര്‍ത്തുള്ള ഫ്ളക്സുകള്‍ സ്ഥാപിച്ചത്.
ഭാരത് ജോഡോ യാത്രയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റി സ്ഥാപിച്ച ബോര്ഡുകളിലായിരുന്നു ചെന്നിത്തലയെ വെട്ടിയത്. സംസ്ഥാനത്തെ പ്രമുഖ നേതാക്കളെ എല്ലാം ഉള്‍പ്പെടുത്തിയപ്പോള്‍ ചെന്നിത്തലയുടെ ചിത്രം മാത്രം ഒഴിവാക്കുകയായിരുന്നു. ചെന്നിത്തലയുടെ ചിത്രം ഒഴിവാക്കിയതിനെത്തുടര്‍ന്ന് തിരുവല്ലയിലെ കോണ്‍ഗ്രസ് നേതാക്കളുടെ തെറിവിളി ഓഡിയോയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
കല്ലുകടി തീരാതെ ഭാരത് ജോഡോ; പോസ്റ്ററുകളില്‍ നിന്ന് ചെന്നിത്തല പുറത്ത്