കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പില്ല. പുതിയ കെ പി സി സി അധ്യക്ഷനെ തീരുമാനിക്കാന്‍ കെപിസിസി നേതൃത്വം സോണിയാ ഗാന്ധിയെ ചുമതലപ്പെടുത്തി. ഇന്ന് ചേര്‍ന്ന കെ.പി.സി.സി ജനറല്‍ ബോഡി യോഗം ഇത് സംബന്ധിച്ച പ്രമേയം പാസാക്കി. രമേശ് ചെന്നിത്തല അവതരിപ്പിച്ച പ്രമേയത്തില്‍ കെപി.സി.സി ഭാരവാഹികളേയും എ.ഐ.സി.സി അംഗങ്ങളേയും സോണിയാഗാന്ധിക്ക് തീരുമാനിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
നിലവിലെ കെ പി സി സി അധ്യക്ഷനായ കെ സുധാകരന് തന്നെ പ്രസിഡന്റായി തുടരുമെന്ന് ഉറപ്പാണ്. പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പ് നടത്തി ജനാധിപത്യം കൊണ്ടുവരുന്നുവെന്ന് കോണ്‍ഗ്രസ് ദേശീയ തലത്തില്‍ പ്രചാരണം നടത്തവെയാണ് കെ പി സി സി ഭാരവാഹികളെ ഹൈക്കമാന്‍ഡ് നോമിനേറ്റ് ചെയ്യുന്നത്