പ്രതിപക്ഷ ഐക്യത്തിലൂടെ ലക്ഷ്യമിടുന്നത് രാജ്യത്തിൻ്റെ മതനിരപേക്ഷതയും ഭരണഘടനയും സംരക്ഷിക്കാനാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ പാര്‍ട്ടികളെ എല്ലാം ഒരുമിപ്പിക്കുകയാണ് ആദ്യ അജണ്ട. ഭരണഘടനയെ തകര്‍ക്കാന്‍ സഹായിക്കും വിധം വോട്ടുകള്‍ ഭിന്നിക്കുന്ന സാഹചര്യം ഒഴിവാക്കണം. ഇക്കാര്യങ്ങളാണ് നിതീഷ് കുമാറുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായത്. രാജ്യത്തെ രക്ഷിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കുമെന്നാണ് സിപിഎമ്മിൻ്റെ പ്രതീക്ഷയെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.