മന്ത്രിയെന്നുള്ള നിലയില്‍ തൻ്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ വിലയിരുത്തട്ടെയെന്ന് മന്ത്രി എംബി രാജേഷ്. മന്ത്രിയായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് ആദ്യമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ നടപടികള്‍ ഇപ്പോള്‍ തത്സമയമാണ് ജനങ്ങള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ അവസരമുണ്ട്. പ്രതിപക്ഷത്തിനും എംഎല്‍എമാര്‍ക്കും തന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താം. പ്രതിപക്ഷം ഇതുവരെ തനിക്ക് നെഗറ്റീവ് മാര്ക്കിട്ടതായി തോന്നുന്നില്ലെന്നും രാജേഷ് വ്യക്തമാക്കി.
സ്പീക്കറില്‍ നിന്ന് മന്ത്രിയാകുമ്പോള്‍ ലെജിസ്ലേച്ചറില്‍ നിന്ന് എക്സിക്യൂട്ടീവിലേക്കുള്ള മാറ്റമാണ്. ആ മാറ്റത്തിനനുസരിച്ച് താന്‍ പരുവപ്പെടണം. എക്സിക്യൂട്ടീവിൻ്റെ ഭാഗമാകുന്നത് ഇത് ആദ്യമായാണെന്നും എംബി രാജേഷ് കൂട്ടിച്ചേര്‍ത്തു
ഇന്ന് രാവിലെ 11നായിരുന്നു രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായി എംബി രാജേഷ് സത്യപ്രതിജ്ഞ ചെയ്തത്.