വിവാഹവാഗ്ദാനം നല്കി പാര്‍ട്ടി പ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ കോണ്‍ഗ്രസ് ഡിസിസി അധ്യക്ഷനെതിരെ കേസ്. തെലങ്കാനയിലെ നാരായണ്‍പേട്ട് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ കുംഭം ശിവകുമാര്‍ റെഡ്ഡിക്കെതിരെയാണ് കേസ്. നാരായണ്‍ പേട്ട് ജില്ലയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവാണ് പരാതിക്കാരി. പരാതിയില്‍ പഞ്ചഗുട്ട പൊലീസാണ് കേസെടുത്തത്.
ഹൈദരാബാദിലെ ഒരു ഹോട്ടലിലേക്ക് ശിവകുമാര്‍ റെഡ്ഡി തന്നെ വിളിച്ചുവരുത്തി, അവിടെ വച്ച് വിവാഹം ചെയ്യാമെന്ന് ഉറപ്പ് നല്കി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. മദ്യം നല്‍കിയായിരുന്നു പീഡനമെന്നും ബലാത്സംഗ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇത് ഉപയോഗിച്ച് കോണ്‍ഗ്രസ് നേതാവ് തന്നെ ബ്ലാക്ക് മെയില്‍ ചെയ്തെന്നും യുവതി പൊലീസിന് മൊഴി നല്കി.
ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ബലാത്സംഗം, വഞ്ചന, ഭീഷണിപ്പെടുത്തില്‍ ഇന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തതെന്നും ശിവകുമാര്‍ റെഡ്ഡിക്കെതിരെ അന്വേഷണം ആരംഭിച്ചതായും പഞ്ചഗുട്ട പൊലീസ് അറിയിച്ചു.