വിരമിച്ച പൊതുഗതാഗത ജീവനക്കാർക്ക് പെൻഷൻ നൽകുന്ന ഏക സംസ്ഥാനം കേരളമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. നിയമസഭാ സമ്മേളനത്തിലാണ് ആന്റണി രാജു പ്രതികരിച്ചത്. അതേസമയം ഇന്ധന വിലവര്‍ദ്ധനവും, കൊവിഡും കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കിയെന്നും ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി.
രണ്ടാം പിണറായി സർക്കാർ കെഎസ്ആര്‍ടിസിക്ക് ഈ വർഷം മാത്രം നൽകിയത് 2031 കോടി രൂപയാണ് ധനസഹായമാണ്. ഒന്നാം പിണറായി സര്‍ക്കാര്‍ 4958 കോടി രൂപയുടെ സഹായം നൽകിയതായും നിയമസഭയിൽ ഗതാഗത മന്ത്രി മന്ത്രി ആന്റണി രാജു പറഞ്ഞു.
UDF ഭരണ കാലത്ത് പെന്ഷന് ലഭിക്കാതെ ആത്മഹത്യകള്‍ ഉണ്ടായിട്ടുണ്ട്. ഇന്ന് മുതല്‍ പെന്‍ഷന്‍കുടിശ്ശിക വിതരണം ആരംഭിച്ചു. സുശീൽ ഖന്നാ റിപ്പോർട്ട് വലിച്ച് കീറി തോട്ടിൽ എറിഞ്ഞാൽ KSRTC രക്ഷപ്പെടും. ഇലക്ട്രിക്ക് ബസ് വാങ്ങിയത് അന്വേഷിക്കണമെന്നും കള്ളം പറഞ്ഞ് ജയിക്കുന്നതിനെക്കാൾ നല്ലത് സത്യം പറഞ്ഞ് തോൽക്കുന്നതാണെന്നും ആൻ്റണി രാജു നിയമസഭയില്‍ പറഞ്ഞു.