ന്യൂഡല്‍ഹി: ഏഷ്യകപ്പില് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിൻ്റെ വിജയമാഘോഷിക്കുന്നതിനിടെ ദേശീയ പതാക നിരസിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ. കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി മുൻ ദേശിയ അധ്യക്ഷനുമായിരുന്ന അമിത് ഷായുടെ മകനാണ് ജയ് ഷാ. പാകിസ്താനെതിരായ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യ സിക്സറടിച്ച് ഇന്ത്യയെ ജയിപ്പിച്ചപ്പോഴാണ് ജയ്ഷായ്ക്ക് കൂടെയുണ്ടായിരുന്നവര്‍ പതാക നീട്ടിയത്. എന്നാല്‍ പതാക വാങ്ങാന്‍ ജയ് ഷാ വിസമ്മതിച്ചു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി പേര് വിമര്‍ശനവുമായി രംഗത്തെത്തി.
ത്രിവർണ പതാകയിൽനിന്ന് അകലം പാലിക്കുന്ന ശീലം അവർക്കു പല തലമുറകളായുണ്ടെന്നാണ് വിഡിയോ പങ്കുവച്ചുകൊണ്ടു കോൺഗ്രസ് സമൂഹമാധ്യമത്തിൽ കുറിച്ചത്. ജയ് ഷായ്ക്കെതിരെ വിമർശനവുമായി തൃണമൂൽ നേതാവ് അഭിഷേക് ബാനര്‍ജിയും രംഗത്തെത്തി. ഭരണകക്ഷിയുടെ കാപട്യത്തിന്റെ തെളിവാണ് ഇതെന്ന് അഭിഷേക് ബാനർജി വിമര്‍ശിച്ചു.