തിരുവനന്തപുരം: എം വി ഗോവിന്ദൻ മാസ്റ്റർ സിപിഐ(എം) സംസ്ഥാന സെക്രട്ടറി. നിലവിലെ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അനാരോഗ്യത്തെ തുടർന്ന് സെക്രട്ടറി സ്ഥാനത്ത് നിന്ന് സ്വയം ഒഴിയുകയായിരുന്നു. ഇതോടെയാണ് എം വി ഗോവിന്ദൻ മാസ്റ്ററെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിന്റെതാണ് തീരുമാനം.
തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായ എം വി ഗോവിന്ദൻ സിപിഐ(എം) കേന്ദ്ര കമ്മറ്റി അംഗമാണ്. ആറ് വർഷം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എ വിജയരാഘവൻ, എം എ ബേബി, എ കെ ബാലൻ മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ രാവിലെ അവൈലബിൾ പോളിറ്റ് ബ്യൂറോ യോഗം ചേർന്നിരുന്നു.
നേരത്തെ ആരോഗ്യ തുടർന്ന് സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്‌ണൻ വിട്ടുനിന്നിരുന്നു. പകരം ആക്ടിങ് സെക്രട്ടറിയായി എ വിജയരാഘവനെ തെരഞ്ഞെടുത്തിരുന്നു. 2015ലെ സിപിഐ(എം) ആലപ്പുഴ സംസ്ഥാന സമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. 2006ൽ വി എസ് അച്ചുതാനന്ദൻ മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു. നിലവിൽ സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗമാണ്.