ഗുലാം നബി അസദിന് മറുപടിയുമായി ഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. രാജിക്കത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഗുലാം നബി ആസാദ് രൂക്ഷ വിമർശനം നടത്തിയിരുന്നു. ഇതിനെതിരെയായണ് കെ സി വേണുഗോപാൽ പ്രതികരിച്ചത്. കോൺഗ്രസിൻ്റെ നേതൃനിരയിലേക്ക് താൻ ഓട് പൊളിച്ചു വന്നതല്ല. 46 വർഷത്തെ അനുഭവ സമ്പത്ത് ഉണ്ട്. കെ എസ് യു കാലം മുതൽ പോലീസിൻ്റെ അടി കൊണ്ട് തന്നെ വന്നതാണെന്നും വേണുഗോപാൽ പറഞ്ഞു.
അതെ സമയം ഗുലാം നബി ആസാദിൻ്റെ രാജിക്ക് പിന്നാലെ കോൺഗ്രസിൻ്റെ മുതിർന്ന നേതാക്കൾ നേതൃത്വത്തിനെതിരെ രംഗത്ത് വന്നിരുന്നു. വാർഡ് തെരഞ്ഞെടുപ്പിൽ പോലും കോൺഗ്രസിനെ ജയിപ്പിക്കാൻ കഴിയാത്തവരാണ് ഗുലാം നബിയെ വിമര്‍ശിക്കുന്നതെന്ന്, മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മനീഷ് തിവാരി പറഞ്ഞു. കഴിഞ്ഞ ദിവസം ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ഫിഷറീസ് മന്ത്രിയായിരുന്ന ഡൊമിനിക് പ്രെസെന്റേഷനും ഗുലാം നബി ആസാദിനെ പിന്തുണച്ചിരുന്നു.
ഗുലാം നബി ആസാദിനെ പിന്തുണച്ച് മുൻ മന്ത്രിയടക്കം അഞ്ച് മുതിർന്ന കോൺഗ്രസ് നേതാക്കളും രാജിവെച്ചിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ രാജിയുണ്ടാകുമെന്നും നേതാക്കൾ പറഞ്ഞു.