സ്കൂൾ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ബിജെപി നേതാവ് അറസ്റ്റിൽ. പഴംതോട്ടിൽ ബാലകൃഷ്ണനെയാണ് പ്രകൃതി വിരുദ്ധ പീഡനത്തിന് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഏഴാം ക്ലാസ് വിദ്യാർത്ഥിയെയാണ് ബാലകൃഷ്ണൻ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. ഇയാൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയിട്ടുണ്ട്. പോക്സോ കേസിൽ ഇയാളെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തിരൂർ സിഐ എം ജെ ജിജോ, സീനിയർ സിപിഒ ഷിജിത്ത്, സിപിഒ മാരായ ഉണ്ണിക്കുട്ടൻ, രമ്യ എന്നിവർ ഉൾപ്പെട്ട അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. ഇന്നലെ വൈകീട്ട് തൃപ്പങ്ങോട്ടുവെച്ചാണ് പ്രതി പിടിക്കപ്പെട്ടത്.
ബിജെപി തൃപ്രങ്ങോട്ട് മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ബാലകൃഷ്ണൻ തൃപ്രങ്ങോട് സ്വദേശി സ്വദേശിയാണ്. ഇയാൾ കഴിഞ്ഞ ജൂണിലാണ് വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. ബാലകൃഷ്ണൻ്റെ വീട്ടിലെത്തിച്ചായിരുന്നു പീഡനം. സംഭവത്തിന് ശേഷം വിദ്യാർത്ഥിയുടെ മാനസിക നിലയിൽ മാറ്റം വന്നു. ഇതോടെ സ്കൂൾ അധികൃതർ വിവരങ്ങൾ ചോദിച്ചറിയുകയും ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയുമായിരുന്നു.
ചൈൽഡ് ലൈൻ അധികൃതർ വിദ്യാർത്ഥിയ്ക്ക് ആവശ്യമായ കൗണ്‍സിലിംഗ് നൽകി. തിരൂർ പോലീസ് ബാലകൃഷ്ണനെതിരെ കേസെടുത്തതോടെ ഉന്നത ബിജെപി നേതാക്കൾ കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചു. എന്നാൽ വിദ്യാർത്ഥിയും രക്ഷിതാക്കളും പരാതിയിൽ ഉറച്ചു നിന്നതോടെ ബിജെപി നേതാക്കളുടെ ശ്രമം പരാജയപ്പെട്ടു.