കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യക്ക് നേരെ മുട്ടയെറിയുകയും കരിങ്കൊടി വീശുകയും ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് അറസ്റ്റില്‍. സോംവാര്‍പേട്ട് സ്വദേശിയായ സമ്പത്ത് എന്ന യുവാവിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സമ്പത് സിദ്ധരാമയ്യയുടെ വാഹനത്തിന് നേരെ മുട്ടയെറിയുന്നതിൻ്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു
താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും കൊടക് നിവാസികള്‍ ബീഫ് കഴിക്കുമെന്ന സിദ്ധരാമയ്യയുടെ പരാമര്‍ശത്തില്‍
പ്രതിഷേധിച്ചാണ് മുട്ടയെറിഞ്ഞതെന്ന് സമ്പത്ത് പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.
കുടക് ജില്ലയിലെ മഴക്കെടുതി നേരിട്ട് വിലയിരുത്താന്‍ കഴിഞ്ഞ വ്യാഴാഴ്ച സിദ്ധരാമയ്യ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. ഇതിനെച്ചൊല്ലി സംസ്ഥാനത്ത് ബിജെപി -കോണ്‍ഗ്രസ് വാക് പോര് തുടരവെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകൻ്റെ അറസ്റ്റ്.