കണ്ണൂര്‍ സര്‍വകലാശാല വിസിയെ ആക്ഷേപിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. വിസി ക്രിമിനലാണെന്നായിരുന്നു വിസിയുടെ ആക്ഷേപം. ചരിത്ര കോണ്‍ഗ്രസിനെത്തിയപ്പോള്‍ തന്നെ കായികമായി ആക്രമിക്കാന്‍ വിസി ഒത്താശചെയ്തുവെന്നാരോപിച്ചുകൊണ്ടായിരുന്നു ഗവര്‍ണറുടെ ആക്ഷേപം.
മാന്യതയുടെ അതിര്‍വരമ്പുകള്‍ കണ്ണൂര്‍ വി സി ലംഘിച്ചു. വിസി പാര്‍ട്ടി കേഡറെപ്പോലെ പ്രവര്‍ത്തിക്കുന്നു. അതുകൊണ്ടാണ് പരസ്യമായി വിമര്‍ശിക്കാന്‍ നിര്‍ബന്ധിതമായതാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ നടപടികള്‍ നിയമാനുസൃതമായിരിക്കുമെന്നും വിസിക്കെതിരെ നടപടിയെടുക്കാന്‍ തനിക്ക് അധികാരമുണ്ടെന്നും ഗവര്‍ണര്‍ അവകാശപ്പെട്ടു.