ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പരസ്യപിന്തുണയുമായി കോണ്‍ഗ്രസ്. ഗവര്‍ണര്‍ക്ക് കേരളീയ സമൂഹത്തിൻ്റെ എല്ലാ പിന്തുണയുമുണ്ടെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്തമാക്കി. ക്ഷുദ്ര ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍
ഗവര്‍ണര്‍ ഒറ്റയ്ക്കാവില്ല. ഗവര്‍ണര്‍ പദവിയുടെ അന്തസ് ഉയര്‍ത്തിപ്പിടിച്ചുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.
കണ്ണൂര്‍, കേരളാ സര്‍വകലാശാലകള്‍ക്കെതിരായ ഗവര്‍ണറുടെ സമീപകാല നീക്കങ്ങള്‍ക്കാണ് സുധാകരന്‍ പിന്തുണ പ്രഖ്യാപിച്ചത്.
ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗവര്‍ണര്‍ ബിജെപിയുടെ രാഷ്ട്രീയ അജന്‍ഡ നടപ്പാക്കുകയാണെന്ന വിമര്‍ശനം നിലനില്‍ക്കെയാണ് ഗവര്‍ണറുടെ നടപടികള്‍ക്ക് കോണ്‍ഗ്രസ് പരസ്യപിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്കുപരി ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് ഭരണഘടന അനുസരിച്ചാണ്. രാഷ്ട്രീയ നിയമനമായ ആ പദവിയും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരും തമ്മിലെ വ്യത്യാസം മനസ്സിലാക്കാതെ സംസ്ഥാന കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് താനാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഈ നിലപാടിനൊപ്പമാണ് തങ്ങളെന്ന് വ്യക്തമാക്കുന്നതാണ് കെ സുധാകരന്റെ പ്രതികരണം. നേരത്തെ കേരളാ സര്‍വകലാശാലാ വൈസ് ചാന്‍സലറെ കണ്ടെത്താന്‍ രണ്ടംഗ സെര്‍ച്ച് കമ്മറ്റി രൂപീകരിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ്റെ നടപടിക്കെതിരെ കേരളാ സര്‍വകലാശാലാ സെനറ്റ് കൊണ്ടുവന്ന പ്രമേയത്തെ പിന്തുണയ്ക്കാനും യുഡിഎഫ് തയ്യാറായിരുന്നില്ല.