ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ ലീഗിന് കെ മുരളീധരൻ്റെ പിന്തുണ. ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരുമിച്ചിരിക്കുന്നതൊന്നും കേരളത്തിലെ ജനങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെന്ന് കെ മുരളീധരന് എം.പി. പറഞ്ഞു. ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഇങ്ങനെ കൂട്ടിയിരുത്തുന്നതിനോട് യോജിപ്പില്ല. ഇത് തലതിരിഞ്ഞ പരിഷ്കാരമാണ്. ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഒരേ ബെഞ്ചില്‍ ഇരുത്തിയാല്‍ ജെന്‍ഡര്‍ ഇക്വാലിറ്റി ആവില്ലെന്നും കെ മുരളീധരന് എംപി കോഴിക്കോട്ട് പറഞ്ഞു.
ലീഗ് നേതാക്കളായ എംകെ മുനീറും പി എം എ സലാമും നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിക്കുകയായിരുന്നു കെ മുരളീധരന്. ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കുമ്പോള്‍ സ്വവര്‍ഗ ലൈംഗികതയ്ക്ക് എന്തിനാണ് കേസെടുക്കുന്നതെന്നായിരുന്നു എം കെ മുനീറിൻ്റെ പ്രസ്താവന. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നാല്‍ കുട്ടികള്‍ക്ക് പഠനത്തില്‍ നിന്ന് ശ്രദ്ധമാറും. ജെന്‍ഡര്‍ ന്യൂട്രാലിറ്റി ഫ്രീ സെക്സിന് വഴിയൊരുക്കുമെന്നായിരുന്നു പിഎംഎ സലാമിൻ്റെ വാക്കുകള്‍.
ജെന്‍ഡര്‍ യൂണിഫോമും മിക്സഡ് സ്കൂളും അടിച്ചേല്‍പ്പിക്കില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.