പുതുച്ചേരിയില്‍ കോണ്‍ഗ്രസുകാര്‍ തമ്മില്‍ തല്ലി. സംസ്ഥാന അധ്യക്ഷപദവിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തമ്മിലടിയില്‍ കലാശിച്ചത്. മുന്‍ മന്ത്രി കെ കന്തസ്വാമിയുടെയും മുന്‍ മുഖ്യമന്ത്രി വി നാരായണസ്വാമിയുടെയും അനുയായികള്‍ തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയേറ്റ പശ്ചാത്തലത്തില്‍ നേതൃമാറ്റം വേണമെന്നാണ് കെ കന്തസ്വാമി വിഭാഗത്തിൻ്റെ ആവശ്യം. എന്നാല്‍ നിലവിലെ അധ്യക്ഷനെ മാറ്റേണ്ടതില്ലെന്നാണ് നാരായണസ്വാമിയുടെ നിലപാട്. ഈ തര്‍ക്കമാണ് ഏറ്റുമുട്ടലിലെത്തിയത്.
കോണ്‍ഗ്രസ് ആസ്ഥാനത്ത് പാര്‍ട്ടി രാഷ്ട്രീയ കാര്യസമിതി യോഗം ചേരുന്നതിനിടെയായിരുന്നു ഏറ്റുമുട്ടല്‍. പുതുച്ചേരിയുടെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി ദിനേശ് ഗുണ്ടുറാവുവിൻ്റെ സാന്നിദ്ധ്യത്തിലായിരുന്നു സംഭവം.
ദിനേശ് ഗുണ്ടുറാവുവിൻ്റെ വാഹനം തടഞ്ഞ് ഒരു വിഭാഗം പ്രവര്‍ത്തകരും നേതാക്കളും നേതൃമാറ്റം ആവശ്യപ്പെടുകയും ചെയ്തിരുന്നു. കാറിന് കേടുപാട് പറ്റിയിട്ടുണ്ട്.
ദിനേശ് ഗുണ്ടുറാവുവിൻ്റെ വാഹനം തടഞ്ഞ് അപമാര്യാദയായി പെരുമാറിയതിന് 5 പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ എ വി സുബ്രഹ്മണ്യന് അറിയിച്ചു