മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിങ് . 35 വാര്‍ഡുകളിലായി 111 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. 18021 പുരുഷന്‍മാരും 20608 സ്ത്രീകളും 2 ട്രാന്‍സ് ജെന്‍ഡറുകളുമാണ് വോട്ടര്‍ പട്ടികയിലുള്ളത് . 35 പോളിങ് സ്റ്റേഷനുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പ് നടക്കുന്നതിനാല്‍ ഇന്ന് മട്ടന്നൂര്‍ നഗരസഭാ പരിധിയിലെ കേരള സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു.
ഇടത് കോട്ടയായ വിശേഷിപ്പിക്കുന്ന മട്ടന്നൂരില്‍ 35ല്‍ 28 സീറ്റും എല്‍ ഡി എഫിനൊപ്പമാണ്. ഭരണത്തുടര്‍ച്ച ഉറപ്പാണെന്ന് എല്‍ഡിഎഫ് ക്യാംപ് ആവര്‍ത്തിക്കുന്നു. യു ഡി എഫ്. ബി ജെ പിയും എല്ലാ വാര്‍ഡുകളിലും മത്സരിക്കുന്നുണ്ട്. തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍. മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വോട്ടെണ്ണല്‍. രണ്ട് കൗണ്ടിംഗ് ഹാളുകള്‍ സജ്ജമാക്കിയിട്ടുണ്ട്.