കേരള സര്‍വകലാശാല വൈസ് ചാന്‍സലറെ കണ്ടെത്താന്‍ രണ്ടംഗ സെര്‍ച്ച് കമ്മറ്റി രൂപീകരിച്ച ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാൻ്റെ നടപടി ചര്‍ച്ച ചെയ്യാന്‍ കേരള സര്‍വകലാശാല സെനറ്റ് ഇന്ന് യോഗം ചേരും. മൂന്നംഗ നിയമന ശുപാര്‍ശ (സെര്‍ച്ച്) കമ്മിറ്റിയിലേക്ക് രണ്ടുപേരെ മാത്രം വച്ച് ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന് ഉത്തരവിറക്കിയത് ചട്ടവിരുദ്ധമാണെന്ന വിമര്‍ശനം നിലനില്ക്കെയാണ്് നിര്‍ണായക യോഗം. തുടര്‍നടപടികള്‍ സംബന്ധിച്ച് യോഗം തീരുമാനിക്കും. തൊട്ടടുത്ത ദിവസങ്ങളിലായി സിന്‍ഡിക്കറ്റും ചേരും.