രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിലെ മഹാത്മാഗാന്ധി ചിത്രം നിലത്തെറിഞ്ഞുതകര്‍ത്ത കേസില്‍ അറസ്റ്റിലായ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ രണ്ടുപേര്‍ സര്‍ക്കാര്‍ ജീവനക്കാര്‍. ബത്തേരി കുപ്പാടി കരോട്ട് പുത്തന്‍പുരയില്‍ കെ എ മുജീബ്, രാഹുലിൻ്റെ പേഴ്സണല്‍ അസിസ്റ്റന്റ് ബത്തേരി മണിച്ചിറ കല്ലുപാടിയില്‍ കെ ആര് രതീഷ്കുമാര്‍ എന്നിവരാണ് കേസിലെ സര്‍ക്കാര്‍ ജീവനക്കാരായ പ്രതികള്‍. കോണ്‍ഗ്രസ് അനുകൂല സര്‍വീസ് സംഘടനയായ എന്‍ജിഒ അസോസിയേഷന് വയനാട് ജില്ലാ സെക്രട്ടറിയാണ് കെ എ മുജീബ്. ഇയാള്‍ മൃഗസംരക്ഷണ വകുപ്പില്‍ അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസറാണ്. റവന്യു വകുപ്പില്‍ ക്ലര്‍ക്കായ രതീഷ്കുമാര്‍ ഡെപ്യൂട്ടേഷനിലാണ് രാഹുലിൻ്റെ പിഎ ആയത്. ഇയാള്‍ എന്‍ജിഒ അസോസിയേഷന് ജില്ലാ ജോയിന്റ് സെക്രട്ടറിയാണ്.
കഴിഞ്ഞ ദിവസമായിരുന്നു മഹാത്മാഗാന്ധി ചിത്രം നിലത്തെറിഞ്ഞുതകര്‍ത്ത കേസില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്.