തിരുവനന്തപുരത്തും പാലക്കാട്ടും രജിസ്റ്റർ ചെയ്ത ഗൂഡാലോചനാ കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നയതന്ത്ര സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷ് നൽകിയ ഹർജികളിൽ ഹൈക്കോടതി ഉത്തരവ് ഇന്ന്. ജസ്റ്റിസ് റിയാദ് റഹ്മാന്റെ ബെഞ്ചാണ് വിധി പറയുക.
സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ രഹസ്യമൊഴി നൽകിയ ശേഷം സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതേത്തുടർന്ന് സ്വപ്നയ്ക്കെതിരെ തിരുവനന്തപുരത്തും പാലക്കാട്ടും ലഭിച്ച പരാതികളിലാണ് സ്വപ്നയ്ക്കെതിരെ പൊലീസ് ഗൂഡാലോചനയ്ക്ക് കേസെടുത്തത്. മുൻ മന്ത്രി കെ ടി ജലീലാണ് തിരുവനന്തപുരത്ത് പരാതി നൽകിയത്. ഈ കേസിൽ സ്വപ്ന സുരേഷ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.