ഓണത്തിന് മുൻപ് കേരളത്തിൽ ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യും. 3200 രൂപയടങ്ങിയ വിവിധ ക്ഷേമ പെൻഷനുകൾ അടുത്ത ആഴ്ച വിതരണമാരംഭിക്കും. 57 ലക്ഷം പേർക്ക് പെൻഷനായി 2100 കോടി രൂപ ലഭിക്കും. ക്ഷേമപെൻഷന് പുറമെ വിരമിച്ച സർക്കാർ ജീവനക്കാർക്കും പെൻഷൻ ലഭിക്കും.
മുൻ വർഷം 34,240 രൂപവരെ ശമ്പളം വാങ്ങിയ സർക്കാർ ജീവനക്കാർക്ക് 4000 രൂപ ബോണസും മറ്റുള്ളവർക്ക് ആയിരംമുതൽ 2750 രൂപവരെ ഉത്സവബത്തയും 15000 രൂപവരെ അഡ്വാൻസും സർക്കാർ നൽകിയിരുന്നു. ഇത്തവണയും സർക്കാർ ജീവനക്കാർക്ക് ബോണസ് ലഭിക്കും. പൊതുമേഖലാ സ്ഥാപനങ്ങളിൽ 24,000 രൂപവരെ ശമ്പളം വാങ്ങുന്നവർക്ക് 8.33 ശതമാനം ബോണസ് ലഭിക്കും.
ഇതിനു പുറമെ ഓണാഘോഷത്തിന്റെ ഭാഗമായി ഓണകിറ്റും ഓണ ചന്തയും സർക്കാർ സജ്ജീകരിക്കും. ഈ മാസം മുതൽ സപ്ലൈകോ ഓണ ചന്തകളും ജില്ലാ ചന്തകളും പ്രവർത്തനം ആരംഭിക്കും. എറണാകുളത്തും കോഴിക്കോടും മെട്രോ ഫെയറുമുണ്ട്. അതേസമയം ഓണകിറ്റുകൾ തയ്യാറായി കഴിഞ്ഞു.