വയനാട്ടില്‍ രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവത്തില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. രാഹുല്‍ ഗാന്ധി എംപിയുടെ പി. എ കെ ആര്‍ രതീഷ് ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. ബി നൗഷാദ്, മുജീബ്, രാഹുല്‍ എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികള്‍. എസ് ആര്‍ രാഹുലും, നൗഷാദും രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫുകളാണ് .ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ ചോദ്യം ചെയ്യലിന് ഹാജരാകാതെ മുങ്ങി. തുടര്‍ന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി
ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനിടയില്‍ കോണ്‍ഗ്രസുകാര്‍ തന്നെ ഗാന്ധി ചിത്രം തകര്‍ക്കുകയായിരുന്നു. എസ് എഫ് ഐക്കാരാണ് ഗാന്ധി ചിത്രം തകര്‍ത്തതെന്നായിരുന്നു കോണ്‍ഗ്രസ് പ്രചാരണം. എന്നാല്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ നിന്ന് പോയ ശേഷവും ഗാന്ധി ചിത്രം ഓഫീസിലെ ചുമരിലുണ്ടായിരുന്നതിന് തെളിവുകള്‍ പുറത്തുവന്നു. ഇതോടെയാണ് അന്വേഷണം കോണ്‍ഗ്രസുകാരിലേക്ക് നീങ്ങിയത്