കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനം മരവിപ്പിച്ച നടപടിക്കെതിരായ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. അസോസിയേറ്റ് പ്രൊഫസര്‍ നിയമനം മരവിപ്പിച്ച ഗവര്‍ണറുടെ നടപടി രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ളതാണെന്ന് നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് തനിക്കെതിരായ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന ഗവര്‍ണറുടെ പ്രതികരണം. സര്‍വകലാശാല ചട്ടങ്ങള്‍ പാലിച്ചുള്ള കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനം കഴിഞ്ഞ ദിവസമായിരുന്നു ഗവര്‍ണര്‍ മരവിപ്പിച്ചത്.