വയനാട്ടില്‍ രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവത്തില്‍ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒളിവില്‍. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനായി അഞ്ചുപേര്‍ക്കാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഇവര്‍ രണ്ട് ദിവസങ്ങളിലും ചോദ്യം ചെയ്യലിന് എത്തിയില്ല. പ്രതികളെന്ന് സംശയിക്കുന്നവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. ഇവര്‍ക്കെതിരെ ശക്തമായ തെളിവുകളും ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇവര്‍ ചോദ്യം ചെയ്യലിന് എത്തിയില്ലെങ്കില്‍ അറസ്റ്റ് നടപടികളിലേക്ക് പൊലീസ് കടക്കും.
ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനിടയില്‍ കോണ്‍ഗ്രസുകാര്‍ തന്നെ ഗാന്ധി ചിത്രം തകര്‍ക്കുകയായിരുന്നു. എസ് എഫ് ഐക്കാരാണ് ഗാന്ധി ചിത്രം തകര്‍ത്തതെന്നായിരുന്നു കോണ്‍ഗ്രസ് പ്രചാരണം. എന്നാല്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ നിന്ന് പോയ ശേഷവും ഗാന്ധി ചിത്രം ഓഫീസിലെ ചുമരിലുണ്ടായിരുന്നതിന് തെളിവുകള്‍ പുറത്തുവന്നു. ഇതോടെയാണ് അന്വേഷണം കോണ്‍ഗ്രസുകാരിലേക്ക് നീങ്ങിയത്