ശത കോടീശ്വരനും പ്രമുഖ വ്യവസായിയുമായ ഗൗതം അദാനിക്ക് ‘ഇസഡ്’ കാറ്റഗറി സുരക്ഷയൊരുക്കാൻ കേന്ദ്രസർക്കാർ. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്ക് ഭീഷണി ഭീഷണിയുണ്ടെന്ന് കേന്ദ്ര സുരക്ഷാ ഏജൻസികൾ തയാറാക്കിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ അതീവ സുരക്ഷ നൽകുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിന്റെ വിഐപി സെക്യൂരിറ്റി വിഭാഗത്തോട് അദാനിയുടെ സുരക്ഷാ ചുമതല ഏറ്റെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സുരക്ഷ ചെലവുകൾക്കായി പ്രതിമാസം ഏകദേശം പതിനഞ്ച് മുതൽ ഇരുപത് ലക്ഷം രൂപ വരെ അദാനി നൽകണം. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഉടമസ്ഥനും വ്യവസായിയുമായ മുകേഷ് അംബാനിക്ക് നിലവിൽ കേന്ദ്ര സർക്കാർ ഇസഡ് കാറ്റഗറി സുരക്ഷ നൽകുന്നുണ്ട്.