ഇര ലൈംഗികാകര്‍ഷണമുണ്ടാക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചതിനാല്‍ പ്രതിക്കെതിരായ ലൈംഗികാതിക്രമ കേസ് നിലനില്‍ക്കില്ലെന്ന് കോടതി. പീഡനക്കേസില്‍ എഴുത്തുകാരന് സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോഴിക്കോട് സെഷന്‍സ് കോടതിയുടെ വിവാദ നിരീക്ഷണം. ‘പ്രതിഭാഗം ഹാജരാക്കിയ ഫോട്ടോഗ്രാഫുകളില്‍ നിന്നും പരാതിക്കാരി ലൈംഗിക ചോതന ഉണര്‍ത്തുന്ന വസ്ത്രങ്ങളാണ് ധരിച്ചിരുന്നത് എന്നത് വെളിവാകുന്നു . അതുകൊണ്ട് തന്നെ പ്രതിക്കെതിരെ 354എ വകുപ്പ് പ്രഥമ ദൃഷ്ട്യ നില നില്‍ക്കില്ല ‘ എന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.
കൊയിലാണ്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ പീഡന കേസില്‍ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി വെള്ളിയാഴ്ചയാണ് സിവിക് ചന്ദ്രന് സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.