കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസിൻ്റെ തൊഴിലാളി സംഘടനയായ ഐ എന്‍ ടി യു സി. തൊഴിലാളികളുടെ വേദനകളോട് മുഖം തിരിക്കുന്ന നേതൃത്വമാണ് കോണ്‍ഗ്രസിന്റേതെന്ന് ഐ എന്‍ ടി യു സി സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
തൊഴിലാളികളെ വികസന വിരോധികളായി ചില മുത്തശ്ശി മാധ്യമങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ആ മുത്തശ്ശി പഠിപ്പിക്കുന്നതിന് അനുസരിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. തൊഴിലാളികളുടെ മനസ്സില്‍ ഇന്ന് കോണ്ഗ്രസ്സില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്തെ 2000 ലധികം ഐഎന്‍ടി യു സി നേതാക്കള്‍ പങ്കെടുത്ത ജനറല്‍ കൗണ്‍സിലിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ രൂക്ഷവിമര്‍ശങ്ങള്‍