ചോള രാജവംശത്തിന്റെ ചരിത്രകഥയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പൊന്നിയിന്‍ സെല്വന് സെപ്തംബര്‍ 30 ന് റിലീസ് ചെയ്യുമ്പോള്‍ അത് തമിഴ് സിനിമയുടെ മറ്റൊരു ചരിത്രമാവുകയാണ്.
തമിഴ് സിനിമയുടെ ചരിത്രത്തിലാദ്യമായി ഐമാക്സ് വേര്‍ഷനിലാണ് മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്വന് റിലീസ് ചെയ്യുന്നത്. ഇന്ത്യയിലെ തന്നെ മികച്ച താരനിര തന്നെ അണിനിരക്കുന്ന സിനിമയാണ് പൊന്നിയിന്‍ സെല്വന്. ചോള രാജവംശ കാലഘട്ടവും യുദ്ധവും പ്രകൃതിയുമെല്ലാം പ്രേക്ഷകര്‍ക്ക് മികച്ച ദൃശ്യാനുഭവം സമ്മാനിക്കണമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത്. അതിനായാണ് തമിഴ് സിനിമയില്‍ തന്നെ ആദ്യമായി ഐമാക്സില്‍ റിലീസ് ചെയ്യാന്‍ തീരുമാനമെടുത്തത്.
പ്രശസ്ത സംവിധായകന് മണിരത്നത്തെ സ്വപ്ന സിനിമ എന്ന നിലയില്‍ ഈ ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ സിനിമ ഉറ്റുനോക്കുന്നത്. പൊന്നിയിന്‍ സെല്വന് എന്ന പേരിലുള്ള കല്‍ക്കിയുടെ ചരിത്രനോവല്‍ ആധാരമാക്കിയാണ് മണിരത്നം ഈ ബ്രഹ്മാണ്ഡ ചിത്രം അണിയിച്ചൊരുക്കിയത്. 500 കോടി മുതല്‍മുടക്കില്‍ മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.