സ്വാതന്ത്ര്യദിനത്തില്‍ മഹാത്മാ ഗാന്ധിയുടെ ഘാതകന് ഗോഡ്സെയുടെ ചിത്രവുമായി തിരംഗ യാത്ര നടത്തി ഹിന്ദു മഹാസഭ. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലാണ് ഗോഡ്സെയുടെ ചിത്രവുമായി തിരംഗ യാത്ര നടന്നത്. വാഹനത്തിൻ്റെ മുകളില്‍ മുന്‍ വശത്തായാണ് ഗോഡ്സെയുടെ ഫോട്ടോ വച്ചിരിക്കുന്നത്. വിപ്ലവകാരികളായ നിരവധി പേരുടെ ചിത്രങ്ങള്‍ സ്വാതന്ത്ര്യദിനത്തില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും അതില്‍ ഗോഡ്സെയും ഉണ്ടെന്നുമാണ് ഹിന്ദു മഹാസഭ ദേശീയ പ്രസിഡന്റ് യോഗേന്ദ്ര വെര്‍മയുടെ നിലപാട്.
തിരംഗ യാത്രയിലെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഹിന്ദു മഹാസഭാ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.