കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാർ അധികാരത്തിലെത്തിയിട്ട് ഒരു വർഷം. അമേരിക്ക പിൻവാങ്ങിയതിന് പിന്നാലെയാണ് അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചത്. ഒന്നാം വാർഷികത്തിന്റെ ഭാഗമായി തിങ്കളാഴ്ച സൈനികരും താലിബാൻ അനുകൂലികളും തോക്കുകൾ കൈയ്യിലേന്തിയാണ് ആഹ്ലാദപ്രകടനം നടത്തിയത്.
എന്നാൽ ആഘോഷ പരിപാടികളിൽ സ്ത്രീകളും പൊതുജനങ്ങളും പങ്കാളികളായിട്ടില്ലന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. താലിബാൻ ഭരണം ഏറ്റടുത്ത ശേഷം അഫ്ഗാനിൽ തൊഴിലില്ലായിമ കൂടുതലാണെന്നും ഒന്നാം താലിബാൻ സർക്കാരിൽ നിന്നും ഒരുമാറ്റവും രണ്ടാം താലിബാൻ സർക്കാരിന് വന്നിട്ടില്ലെന്നും റിപോർട്ടുകൾ വന്നിട്ടുണ്ട്.