ഒരേ രേഖ ഹാജാരാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് എന്തിനാണ് കിഫ്ബി ഉദ്യോഗസ്ഥര്‍ ഒന്നിലേറെ സമന്‍സുകള്‍ അയച്ചതെന്ന് ഇ.ഡിയോട് കേരളാ ഹൈക്കോടതി. മസാലബോണ്ടില്‍ ഇഡിയുടെ അന്വേഷണം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കിഫ്ബി ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് വി. ജി. അരുണ്‍ അധ്യക്ഷനായ ബെഞ്ചിൻ്റെ ചോദ്യം. ” ഒരേ രേഖ ലഭിക്കാന്‍ ഒന്നിലേറെ തവണ സമന്‍സ് അയച്ചിരിക്കുകയാണ്, അന്വേഷണ ഏജന്‍സി മനസ് അര്പ്പിച്ചല്ല കാര്യങ്ങള്‍ ചെയ്യുന്നതെന്നാണ് ഇത് സൂചിപ്പിക്കുന്നത് ” എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
കിഫ്ബി ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ മറുപടി നല്കാന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൂടുതല്‍ സമയം തേടിയതിനെത്തുടര്‍ന്ന് കേസ് സെപ്റ്റംബര്‍ രണ്ടിലേക്ക് മാറ്റി.