പ്രശസ്ത സാഹിത്യകാരന് നാരായന് അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.82 വയസായിരുന്നു. മലയരയന്മാരുടെ ജീവിതം വരച്ചുകാട്ടിയ ആദ്യ നോവലായ ‘കെച്ചരേത്തി’ ക്ക് അദ്ദേഹത്തിന് കേരളാ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. തപാല്‍ വകുപ്പിലായിരുന്നു ജോലി. 1995ല്‍ തപാല്‍ വകുപ്പില്‍ നിന്ന് സ്വയം വിരമിച്ചു.
ഭാഷയ്ക്കും സാഹിത്യത്തിനും മുതൽക്കൂട്ടായി മാറിയ ‘കൊച്ചരേത്തി’ 1998 ലാണ് പുസ്തകമായി ഇറങ്ങിയത്. പുസ്തകത്തിന് 1999ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.
ഊരാളിക്കുടി, ചെങ്ങാറും കുട്ടാളും, വന്നല, ആരാണു തോൽക്കുന്നവർ, ഈ വഴിയിൽ ആളേറെയില്ല എന്നീ നോവലുകൾ രചിച്ചിട്ടുണ്ട്. പെലമറുതയെന്ന കഥയും നിസ്സഹായന്റെ നിലവിളിയെന്ന കഥാസമാഹാരവും പുറത്തിറക്കിയിട്ടുണ്ട്.