കോൺഗ്രസ് നേതാവിനെതിരെ പോക്സോ കേസ്. കോൺഗ്രസ് അധ്യാപക സംഘടനാ നേതാവ് ഷെല്ലി ജോർജിനെതിരെയാണ് പോക്സോ കേസിൽ കട്ടപ്പന പൊലീസ് കേസെടുത്തത്. ഇയാൾ കോൺഗ്രസ് അധ്യാപക സംഘടനായ കെ പി എസ് ടി എ യുടെ ഇടുക്കി ജില്ലാ സെക്രട്ടറിയാണ്.
ഒൻപതാം ക്ലാസ് വിദ്യാർഥിനിയെയാണ് ഷെല്ലി ജോർജ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടിയെ ഷെല്ലി ജോർജ് പലതവണ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. ഷെല്ലി ജോർജിനെതിരെ സ്കൂൾ അധികൃതരും നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിനുമുമ്പ് എരുമേലി സ്കൂളിൽ അധ്യാപകനായിരിക്കെ മറ്റൊരു പോക്സോ കേസിലും ഇയാൾ പ്രതിയായിരുന്നു. ഇയാൾ ഇപ്പോൾ ഒളുവിലാണ്. ഇയാൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കുമെന്ന് പോലീസ് പ്രതികരിച്ചു.