ജാതിവ്യവസ്ഥക്കെതിരെ ചരിത്ര തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയിൽ നിവേദ്യവും പ്രസാദവും തയ്യാറാക്കാൻ ഇതുവരെ ബ്രാഹ്മണ സമുതായത്തിലുള്ളവർക്ക് മാത്രമേ അവകാശമുണ്ടായിരുന്നൊള്ളൂ.
നേരത്തെ ഉണ്ണിയപ്പം, വെള്ള നിവേദ്യം, ശർക്കര പായസം, അവിൽ പ്രസാദം എന്നിവ തയ്യാറാക്കി നൽകുന്നതിന് ‘മലയാള ബ്രാഹ്മണരെ’ ആവശ്യമുണ്ടെന്ന് ദേവസ്വം ബോർഡ് നൽകുന്ന പരസ്യങ്ങളിൽ നിബന്ധനയുണ്ടായിരുന്നു. എന്നാൽ മണ്ഡലം മകരവിളക്ക് മഹോത്സവങ്ങളോടനുബന്ധിച്ച് ദേവസ്വം ബോർഡ് നൽകിയ ദർഘാസ് ടെൻഡർ പരസ്യത്തിൽ സമുദായ നിബന്ധനയില്ല.
വിവേചനവും ജാതിവ്യവസ്ഥയും പാടില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ ഫുൾബെഞ്ച് 2001ൽ വിധിച്ചതാണെങ്കിലും അത് നടപ്പായിരുന്നില്ല. പ്രത്യേക സമുദായത്തിലുള്ളവർക്ക് മാത്രം അവസരം നൽകുന്ന പരസ്യം ജാതി വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും, അയിത്താചാരത്തിന് തുല്യമാണെന്നും മനസിലാക്കിയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പുതിയ നടപടി.
1 Comment
കാലിക പ്രസക്തമായ തീരുമാനം
ദേവസ്വം ബോർഡിന് അനുമോദനങ്ങൾ.