ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും കെ എൽ രാഹുലും. രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ പതിനഞ്ച് അംഗങ്ങളുണ്ട്. പരുക്കേറ്റ രാഹുൽ കളിക്കില്ലെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ടീമിൽ തിരിച്ചെത്തിയ രാഹുൽ ഉപനായകനാകും. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടിയില്ല. ബൗളർ ജസ്പ്രീത് ബുംറയും ഹർഷൽ പട്ടേലും പരിക്കുമൂലം വിട്ടുനിന്നു.
സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദിനേശ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിൻ, യൂസ്വേന്ദ്ര ചാഹൽ, രവി ബിഷ്ണോയ എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങൾ. പതിനഞ്ചംഗ ടീമിന് പുറമെ മൂന്ന് റിസർവ് താരങ്ങളെയും പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രേയസ് അയ്യർ, അക്ഷർ പട്ടേൽ, ദീപക് ചാഹർ എന്നിവരാണ് റിസർവ് ലിസ്റ്റിലുള്ളത്.