പന്തളം നഗരസഭയിൽ ഭരണ സമിതി അംഗങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമായതോടെ ബി ജെ പിയും ആർ എസ് എസും രണ്ടു ചേരിയിലായി. പന്തളം നഗരസഭ ചെയർപേഴ്‌സൺ സുശീല സന്തോഷിന്റെ രജിക്കാര്യത്തിലാണ് ബി ജെ പിയും ആർ എസ് എസും രണ്ട് നിലപാട് സ്വീകരിച്ചത്. സുശീല സന്തോഷ് രാജി വെക്കണമെന്ന് ബി ജെ പി പാലക്കാട് ജില്ല കമ്മറ്റി ശക്തമായി നിലപാടെടുത്തു. എന്നാൽ സുശീല സന്തോഷ് രാജിവെക്കേണ്ട എന്ന തീരുമാനമാണ് ആർ എസ് എസിനുള്ളത്.
സുശീല സന്തോഷ് ചെയർപേഴ്‌സൺ സ്ഥാനം രാജി വെച്ചാൽ കെ വി പ്രഭ കൗൺസിൽ സ്ഥാനവും രാജിവെക്കണമെന്ന് ആർ എസ് എസ് നിലപാടെടുത്തതോടെ രാജിക്കാര്യം ബിജെപി ജില്ല കമ്മറ്റി സംസ്ഥാന കമ്മറ്റിക്ക് വിടുകയായിരുന്നു. ഭരണ സമിതിയിൽ തർക്കം രൂക്ഷമായതോടെ ഭരണ സമിതിയുടെ പ്രവർത്തനങ്ങൾ അവതാളത്തിലാണെന്ന് ചൂണ്ടിക്കാണിച്ച് നേരത്തെ പ്രതിപക്ഷവും സുശീല സന്തോഷിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. ഈസാഹചര്യത്തിൽ സുശീല സന്തോഷ് രാജിവെച്ചാൽ രാഷ്ട്രീയ എതിരാളികൾ വിജയിക്കുമെന്നാണ് ആർ എസ് എസിന്റെ നിലപാട്.
കഴിഞ്ഞ ദിവസം നഗരസഭ ചെയർപേഴ്‌സൺ സുശീല സന്തോഷ് ഗരസഭ കൗൺസിലറും ബി ജെ പി പന്തളം നഗരസഭ പാർലമെൻററി പാർട്ടി നേതാവുമായ കെ വി പ്രഭയെ അസഭ്യം വിളിച്ചിരുന്നു. ചെയർപേഴ്‌സൺ കൗൺസിലറെ അസഭ്യം വിളിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വയറലാണ്.