ഹര് ഘര്‍ തിരംഗ പ്രചരണത്തിന്റെ ഭാഗമായി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 38 രൂപ വീതം ഈടാക്കാന്‍ റെയില്‍വേ തീരുമാനം . ജീവനക്കാര്‍ക്ക് നല്കുന്ന പതാകയുടെ തുകയാണിത്. സ്വകാര്യ ഏജന്‍സിയാണ് ഓരോ ജീവനക്കാര്‍ക്കും പതാക എത്തിച്ചുനല്കുക. ഇതിനായാണ് ഓരോ ജീവനക്കാരില്‍ നിന്നും 38 രൂപ ഈടാക്കുന്നത്.
തീരുമാനത്തിനെതിരെ നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ എംപ്ലോയീസ് അസോസിയേഷന് രംഗത്തെത്തി. ഇരുപതോ ഇരുപത്തി അഞ്ചോ രൂപയ്ക്ക് ദേശീയ പതാക ലഭിക്കും. പിന്നെ എന്തിനാണ് 38 രൂപ പിടിച്ച് ജീവനക്കാര്‍ക്ക് പതാക നല്‍കുന്നതെന്നാണ് ഇവരുടെ ചോദ്യം. പതാക വിതരണം ചെയ്യാന്‍ ചുമതലപ്പെടുത്തിയ സ്വകാര്യ ഏജന്‍സിക്ക് ലാഭമുണ്ടാക്കാനാണ് ഈ നടപടിയെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.