മൂന്നാർ കുണ്ടള എസ്റ്റേറ്റ് പുതുക്കുടി ഡിവിഷനിൽ വീണ്ടും ഉരുൾപൊട്ടി. ഉരുൾപൊട്ടലിൽ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും രണ്ട് വീടുകൾ മണ്ണിനടിയിലാണ്. കഴിഞ്ഞ ദിവസവും പുതുക്കുടി ഡിവിഷനിൽ ഉരുൾപൊട്ടിയിരുന്നു. രാത്രി ഒരുമണിക്ക് മണ്ണിടിഞ്ഞതുകൊണ്ട് ആരുംതന്നെ എസ്റ്റേറ്റ് പരിസരത്തുണ്ടായിരുന്നില്ല. രണ്ട് കടകളും ഒരു ക്ഷേത്രവും രണ്ട് ഓട്ടോറിക്ഷകളും മണ്ണിനടിയിലായിരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ ഉരുൾപൊട്ടലിൽ മൂന്നാർ വട്ടവട സംസ്ഥാന പാത തകർന്നിരുന്നു. റോഡ് ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് വട്ടവട ഒറ്റപ്പെട്ട നിലയിലാണ്.
പുതുക്കുടി ഡിവിഷനിൽ ദുരിതാശ്വാസ ക്യാമ്പ് തുറക്കുകയും 175 കുടുംബങ്ങളെ മാറ്റിപാർപ്പിക്കുകയും ചെയ്തു. പെട്ടിമുടി ദുരന്തത്തിൻ്റെ ഒന്നാം വാർഷികത്തിലാണ് പുതുക്കുടി ഡിവിഷനിൽ ഉരുൾപൊട്ടിയത്.