2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ ബോക്സിങ്ങിൽ സ്വർണ്ണം നേടി. ഹരിയാന സ്വദേശി നീതു ഗൻഗാസാണ് വനിതകളുടെ 48 കിലോഗ്രാം ബോക്സിംഗിൽ ഇന്ത്യക്കായി സ്വർണ്ണം നേടിയത്. ഇതോടെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണ മെഡലുകളുടെ എണ്ണം പതിനാലായി.
ഇംഗ്ലണ്ടിൻ്റെ ഡെമി ജെയ്ഡിനെയാണ് ഈ ഇരുപത്തിയൊന്നുകാരി പരാജയപ്പെടുത്തിയത്. ബോക്സിങ് താരവും മുൻ രാജ്യസഭാംഗവുമായ മേരി കോമിന് പകരമാണ് നീതു ഗൻഗാസ് കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിൽ ഉൾപ്പെട്ടത്. ബോക്സിങ്ങിൽ നീതുവിന് മുമ്പ് വനിതകളുടെ 60 കിലോ ലൈറ്റ് വെയ്റ്റ് വിഭാഗത്തിൽ ഇരുപതുകാരി ജാസ്മിൻ വെങ്കലം നേടിയിരുന്നു.