പന്തളം നഗരസഭാ അധ്യക്ഷക്കെതിരെ പ്രതിപക്ഷം രംഗത്ത്. കഴിഞ്ഞ ദിവസം നഗരസഭ അധ്യക്ഷ സുശീല സന്തോഷ് ബിജെപി കൗൺസിലറോട് അസഭ്യമായി പെരുമാറിയിരുന്നു. തുടർന്ന് ബിജെപി കൗൺസിലംഗങ്ങൾ പരസ്പരം ഏറ്റുമുട്ടുകയും ചെയ്തു. ബിജെപി നേതാവായ നഗരസഭ അധ്യക്ഷ പദവിയുടെ അന്തസിന് യോജിക്കാത്ത രീതിയിൽ പെരുമാറിയെന്ന് ആരോപിച്ചാണ് പ്രതിപക്ഷം സുശീല സന്തോഷിന്റെ രാജി ആവശ്യപ്പെട്ടത്.
നഗരസഭ കൗൺസിലറും ബിജെപി പാർലമെന്ററി പാർട്ടി നേതാവുമായ കെ വി പ്രഭയെ നഗരസഭ അധ്യക്ഷ സുശീല സന്തോഷ് അസഭ്യം പറയുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. നഗരസഭയിലെ ഭരണപക്ഷ അംഗങ്ങൾ തമ്മിൽ തർക്കം രൂക്ഷമായതോടെ ഭരണസമിതിയുടെ പ്രവർത്തനങ്ങൾ അവതാളത്തിലാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അധ്യക്ഷയുടെ രാജി ആവശ്യപ്പെട്ടത്.