2022 കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 10 കിലോമീറ്റർ നടത്തത്തിൽ ഇന്ത്യയുടെ പ്രിയങ്ക ഗോസ്വാമി വെള്ളി മെഡൽ നേടി. 43 മിനുറ്റ് 38 സെക്കന്റിലാണ് താരം വിജയ ദൂരം കീഴടക്കിയത്. പ്രിയങ്കയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. ഇതോടെ 2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ലഭിക്കുന്ന മെഡലുകളുടെ എണ്ണം ഇരുപത്തിഴേയായി. അത്ലറ്റിക്സ് ഇനത്തിൽ ഇന്ത്യക്ക് ലഭിക്കുന്ന മൂന്നാമത്തെ മെഡലുമാണിത്.
2021ൽ ഇന്ത്യൻ നടത്ത മത്സരം ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ പ്രിയങ്ക ഗോസ്വാമി 2020 ടോക്യോ ഒള്മ്പിക്സിലും പങ്കെടുത്തിരുന്നു. വനിതകളുടെ 10 കിലോമീറ്റർ നടത്തത്തിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയത് ഓസ്ട്രേലിയയുടെ ജെമീന നോൺടാഗിനാണ്. കെനിയയുടെ എമിലി വാമൂസി എൻഗിയ്ക്കാണ് വെങ്കലം.