രാജ്യത്തിന്റെ പുതിയ ഉപരാഷ്ട്രപതിയെ ഇന്നറിയാം. രാവിലെ 10 മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ട് അഞ്ചുമണി വരെ തുടരും. പാർലമെന്റ് അംഗങ്ങൾക്കാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ളത്. വോട്ടെടുപ്പ് പൂർത്തിയായാൽ ഉടനെ വോട്ടെണ്ണലും ആരംഭിക്കും. ബംഗാൾ ഗവർണറായിരുന്ന ജഗ്ദീപ് ധാൻകറാണ് എൻഡിഎ സ്ഥാനാർത്ഥി. ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഗുജറാത്ത്, ഗോവ എന്നീ സംസ്ഥാനങ്ങളിൽ ഗവർണറും കേന്ദ്ര മന്ത്രിയുമായിരുന്ന മാർഗരറ്റ് ആൽവയാണ് പ്രതിപക്ഷ സ്ഥാനാർത്ഥി.
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നിരയിലുണ്ടായിരുന്ന തൃണമൂൽ കോൺഗ്രസ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തില്ല. തൃണമൂൽ കോൺഗ്രസ് വോട്ടെടുപ്പിൽ വിട്ടുനിന്നതോടെ പ്രതിപക്ഷ നിരയിലെ വോട്ടുശതമാനം കുറയും. അതേസമയം 515 വോട്ടുകൾ കിട്ടാൻ സാധ്യതയുള്ള ജഗ്ദീപ് ധാൻകർ വിജയ പ്രതീക്ഷയിലാണ്.