രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും പ്രതികളായ നാഷണൽ ഹെറാൾഡ് കേസിൽ മധ്യപ്രദേശിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. നാഷണൽ ഹെറാൾഡിന്റെ പേരിൽ സ്ഥാപനം ഭോപ്പാലിൽ ഭൂമി വാങ്ങിയിരുന്നു. ഈ ഭൂമി വാണിജ്യാവശ്യത്തിന് മറിച്ചുവിറ്റെന്ന പരാതിയിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.
കഴിഞ്ഞ ദിവസം ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന നാഷണൽ ഹെറാൾഡ് കെട്ടിടത്തിലെ യങ് ഇന്ത്യ ഓഫീസ് എൻഫോയ്സ്മെന്റ് ഡയറട്രേറ്റ് അടച്ചു പൂട്ടിയിരുന്നു. അതിനു പിന്നാലെയാണ് മധ്യപ്രദേശിലും അന്വേഷണം നടക്കുന്നത്.