തമിഴ്നാട്ടിൽ സൗന്ദര്യമത്സരത്തിൽ പങ്കെടുത്ത പൊലീസുകാരെ സ്ഥലംമാറ്റി. സ്പെഷ്യൽ അസിസ്റ്റന്റ് ഇൻസ്പെക്ടർ സുബ്രഹ്മണ്യനെയും ശിവനേശൻ, അശ്വിനി, രേണുക, നിത്യശീല എന്നീ നാല് പോലീസുകാരെയുമാണ് സ്ഥലം മാറ്റിയത്. ഇവർ സെമ്പനാർകോവിൽ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർമാരാണ്.
സൗന്ദര്യ മത്സരത്തിൽ പോലീസ് യൂണിഫോമിൽ റാംപ് വാക്ക് നടത്തിയതാണ് സ്ഥലം മാറ്റത്തിന് കാരണം. സൗന്ദര്യ മത്സരത്തിന്റെ ചുമതലയുണ്ടായിരുന്ന പോലീസുകാർ സംഘാടകർ നിർബന്ധിച്ചതോടെയാണ് റാംപ് വാക്ക് ചെയ്തത്. പോലീസുകാർ യൂണിഫോമിൽ റാംപ് വാക്ക് ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ നാഗപട്ടണം ജില്ലാ പൊലീസ് സൂപ്രണ്ടാണ് ഇവർക്കെതിരെ നടപടിയെടുത്തത്.