ചൈന തായ്വാൻ നേതാക്കളുടെ ഏറ്റുമുട്ടൽ തുടരുന്നു. തയ്വാൻ സന്ദർശിച്ച അമേരിക്കൻ പ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസിയുടെ നടപടി അങ്ങേയറ്റം യുക്തിരഹിതവും നിരുത്തരവാദപരവുമാണെന്ന് ചൈന. ചൈനീസ് വിദേശമന്ത്രി വാങ് യിയാണ് നാൻസി പെലോസിയുടെ തായ്വാൻ സന്ദർശനത്തെ അപലപിച്ചത്. പ്രതിസന്ധി ഒഴിവാക്കാൻ ചൈന പരമാവധി നയതന്ത്രശ്രമങ്ങൾ നടത്തി. അന്താരാഷ്ട്ര, ആഭ്യന്തര നിയമങ്ങൾക്ക് അനുസൃതമായി, ദേശീയ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഇപ്പോഴത്തെ ചെെനയുടെ നടപടിയെന്ന് വിദേശകാര്യ മന്ത്രി പ്രതികരിച്ചു. കംബോഡിയയിലെ നോംപെന്നിൽ ആസിയാൻ വിദേശമന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു വാങ് യി.
നാൻസി പെലോസിയുടെ തായ്വാൻ സന്ദർശനത്തെ തുടർന്ന് കഴിഞ്ഞ ദിവസം ചൈന തായ്വാൻ മേഖലയിൽ സൈനീക പ്രകടനം നടത്തിയിരുന്നു. എന്നാൽ ചൈന അധിനിവേശത്തിന് തുനിഞ്ഞാൽ വലിയ വില നൽകേണ്ടി വരുമെന്ന് തായ്വാൻ നിയമനിർമ്മാണ സഭാംഗം വാങ് ടിങ് യു പ്രതികരിച്ചു.