ജെന്റർ ന്യൂട്രൽ യൂണിഫോമിനെതിരെ മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ. ജെന്റർ ന്യൂട്രൽ യൂണിഫോം അമിത പാശ്ചാത്യവൽക്കണമാണെന്നാണ് കുഞ്ഞാലികുട്ടി അഭിപ്രായപ്പെട്ടത്. സംസ്ഥാനത്ത് ജെന്റർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കുന്നതിന് മുമ്പ് ഇവിടുത്തെ സാമൂഹിക സാംസ്കാരിക രീതി പരിശോധിക്കണം. കുട്ടികൾ നേരിടുന്ന പ്രതിസന്ധികളാണ് സർക്കാർ പരിശോധിക്കേണ്ടത്. ജെന്റർ ന്യൂട്രൽ യൂണിഫോമിൽ സംസ്ഥാന സർക്കാർ അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ജെൻഡർ ന്യൂട്രൽ യൂണിഫോമിനെതിരെ തുടക്കം മുതലേ ലീഗ് രംഗത്തുവന്നിരുന്നു. നേരത്തെ ജെൻഡർ ന്യൂട്രൽ യൂണിഫോമിനെതിരായ പ്രതിപക്ഷ ഉപ നേതാവും ലീഗ് നേതാവുമായ എം കെ മുനീറിന്റെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. പെൺകുട്ടികൾക്ക് ഉടുക്കാനും സഞ്ചരിക്കാനും കുറച്ചുകൂടി സൗകര്യമുള്ള വസ്ത്രമെന്ന നിലയിലാണ് ജെന്റർ ന്യൂട്രൽ യൂണിഫോം സംസ്ഥാന സർക്കാർ കൊണ്ടുവന്നത്.