KEAM പരീക്ഷാഫലം പ്രഖ്യാപിച്ചു. ജൂലൈ 4 ന് നടത്തിയ KEAM 2022 ഫലമാണ് പ്രഖ്യാപിച്ചത്. പരീക്ഷയുടെ ഉത്തരസൂചികകൾ അതേ ദിവസം തന്നെ പുറത്തിറക്കിയിരുന്നു. പരീക്ഷ വിജയിക്കുന്ന അപേക്ഷകർക്ക് KEAM 2022 കൗൺസിലിംഗിനും സീറ്റ് അലോട്ട്മെന്റ് പ്രക്രിയയ്ക്കും ഹാജരാകാൻ അർഹതയുണ്ട്. ഓഗസ്റ്റിലോ സെപ്റ്റംബറിലോ നടപടിക്രമങ്ങൾ നടക്കും. റാങ്ക് ലിസ്റ്റും ടോപ്പർ ആയിട്ടുള്ള വിദ്യാർത്ഥികളെക്കുറിച്ചുള്ള വിവരങ്ങളും വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്.
വിദ്യാർത്ഥികൾക്ക് പരീക്ഷ ഫലത്തിനൊപ്പം തന്നെ KEAM 2022 കട്ട്-ഓഫും പരിശോധിക്കാവുന്നതാണ്. ceekerala.gov.in എന്ന വെബ്സൈറ്റിൽ നിന്ന് ഫലം പരിശോധിക്കാനും ഡൌൺലോഡ് ചെയ്യാനും കഴിയും. പരീക്ഷഫലം ഡൗൺലോഡ് ചെയ്യുന്നതിന് ആപ്ലിക്കേഷൻ നമ്പറും പാസ്വേഡും ആവശ്യമാണ്. ഉദ്യോഗാർത്ഥിയുടെ സ്കോർകാർഡിൽ പേര്, റോൾ നമ്പർ, പരീക്ഷയുടെ പേര്, ഓരോ വിഷയത്തിലും നേടിയ മാർക്ക്, ആവശ്യമായ മിനിമം മാർക്ക്, നേടിയ മൊത്തം മാർക്ക്, വിദ്യാർത്ഥികളുടെ യോഗ്യത തുടങ്ങിയ വിവരങ്ങൾ അടങ്ങിയിരിക്കും.