ധന സമാഹരണത്തിനായി ബോണ്ടുകൾ വിൽക്കാനൊരുങ്ങി കേന്ദ്രം. ആർ ബി ഐ കൈകാര്യം ചെയ്യുന്ന ലേലം ഇന്നാരംഭിക്കും. ബോണ്ടുകൾ വിറ്റഴിച്ചു 33,000 കോടി രൂപ സമാഹരിക്കാനാണ് തീരുമാനം. 6.54 ശതമാനം മുതൽ 7.10 ശതമാനം വരെയുള്ള നാല് സർക്കാർ സെക്യൂരിറ്റികൾ (G-secs) RBI-യുടെ കോർ ബാങ്കിംഗ് സൊല്യൂഷൻ (E-Kuber) സിസ്റ്റത്തിലൂടെ ഒന്നിലധികം വില അടിസ്ഥാനമാക്കിയുള്ള രീതികളിലൂടെ ആയിരിക്കും ലേലം ചെയ്യുക. ഡീലന്മാർക്ക് ഇലക്ട്രോണിക് ബിഡ്ഡുകൾ ലേലത്തിൽ സമർപ്പിക്കാം.
അതേസമയം 2019 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായ 5.40 ലാണ് റിപ്പോ. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ മെയ് മാസത്തിൽ റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റുകൾ വർദ്ധിപ്പിച്ചിരുന്നു. തുടർന്ന് ജൂണിൽ ആർബിഐ നിരക്ക് 50 ബേസിസ് പോയിന്റ് വർധിപ്പിച്ച് റിപോ 4.90 ശതമാനമാക്കി. ഏപ്രിലിൽ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു രാജ്യത്തെ പണപ്പെരുപ്പം. 7.79 വരെ പണപ്പെരുപ്പം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് അപ്രതീക്ഷിത പണനയ യോഗം ചേർന്ന് ആർബിഐ റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് ഉയർത്തിയത്.