നരേന്ദ്ര മോദിയുടെ ആഹ്വാനങ്ങൾ നടപ്പിലാക്കാൻ തയ്യാറാകാതെ ആർഎസ്എസ്. സാമൂഹിക മാധ്യമ അക്കൗണ്ടുകളിലെ മുഖചിത്രങ്ങളിൽ ദേശീയ പതാക ഉൾപ്പെടുത്തണമെന്ന പ്രധാനമന്ത്രിയുടെ അഭ്യർത്ഥനയാണ് ആർഎസ്എസ് അവഗണിച്ചത്. പ്രധാനമന്ത്രിയുടെ അഭ്യർത്ഥന എന്തുകൊണ്ട് ആർഎസ്എസ് ചെവികൊള്ളുന്നില്ലെന്ന വിമർശനം സമൂഹ മാധ്യമങ്ങളിലാണ് ആദ്യം ഉയർന്നത്.
എന്നാൽ ഇത് രാഷ്ട്രീയ വത്കരിക്കേണ്ട വിഷയമല്ലെന്നും, കേന്ദ്ര സർക്കാരിന്റെ ‘ആസാദി കാ അമൃത് മഹോത്സവ്’, ‘ഓരോ വീട്ടിലും ത്രിവർണ്ണപതാക’ എന്ന ആഹ്വാനങ്ങളെ ആർഎസ്എസ് പിന്തുണയ്ക്കുന്നുണ്ടെന്ന് സംഘടനാ വക്താവ് പറഞ്ഞു. ആർഎസ്എസിന്റെ കാവിവൽക്കരിക്കപ്പെട്ട രാഷ്ട്രീയം നിലനിൽക്കുന്നതിനാലാണ് ദേശീയ പതാകയോട് വൈമുഖ്യം പ്രകടിപ്പിക്കുന്നതെന്ന വിമർശനങ്ങളാണ് പ്രതിപക്ഷ പാർട്ടികളുടെ ഭാഗത്തുനിന്നും ഉയർന്നുകൊണ്ടിരിക്കുന്നത്.